കോഴിക്കോട്: മലയാള നാടകകൃത്ത് എ. ശാന്തകുമാര്‍ (52) അന്തരിച്ചു. അര്‍ബുദ ബാധിതനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് പറമ്ബില്‍ സ്വദേശിയാണ്.
സംസ്കാരം നാളെ. 2010ൽ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടന് പൂച്ച എന്നിവയാണ് പ്രധാന നാടകങ്ങള്‍.
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, അബുദാബി ശക്തി അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

















