സിദ്ദീഖ് കാപ്പനും രണ്ട് കാംപസ് ഫ്രണ്ട് നേതാക്കൾ ഉൾപ്പടെ മറ്റു മൂന്നു പേർക്കുമെതിരേ ഉത്തർപ്രദേശ് പോലിസ് ചുമത്തിയ കേസുകളിലൊന്ന് കോടതി ഒഴിവാക്കി. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്ന കുറ്റമാണ് മഥുര കോടതി ഒഴിവാക്കിയത്. സിദ്ദീഖ് കാപ്പനും കൂടെ യാത്ര ചെയ്തവരും സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് തെളിവുകൾ ഹാജരാക്കാൻ പോലിസിന് സാധിച്ചിരുന്നില്ല.ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് റദ്ദാക്കിയിട്ടുള്ളത്. കാപ്പനെതിനെ ചുമത്തിയ രാജ്യദ്രോഹം, യുഎപിഎ വകുപ്പുകൾ ഒവിവാക്കിയിട്ടില്ല.
ഹാത്രസില്‍ നടന്ന കൂട്ടബലാത്സംഗവും തുടര്‍ന്ന് ഇരയായ പെണ്‍കുട്ടിയുടെ മരണവും സംബന്ധിച്ച വിവരം തേടിയുള്ള യാത്രാമധ്യേ ഒക്ടോബര്‍ അഞ്ചിനാണ് കാപ്പനും ഒപ്പമുള്ളവരും മഥുര ടോള്‍ പ്ലാസയില്‍ വെച്ച് അറസ്റ്റിലായത്. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു അറസ്റ്റെങ്കിലും പിന്നീട്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് കാട്ടി രാജ്യദ്രോഹം, യു.എ.പി.എ. ലംഘനം, വിവരാവകാശ നിയമലംഘനം എന്നീ കുറ്റങ്ങള്‍ കാപ്പന് മേല്‍ യു.പി. പോലീസ് ചുമത്തിയത്. എട്ടരമാസമായി കാപ്പൻ ജയിലിൽ തുടരുകയാണ്.