ചാലക്കുടിയില്‍ ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണ് രോഗി മരിച്ചു. മാള സ്വദേശിയായ ജോണ്‍സണ്‍ ആണ് മരിച്ചത്.ഹൃദയഘാതത്തെ തുടര്‍ന്ന് ജോണ്‍സണെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി പുലര്‍ച്ചെ ഒരു മണിയോടെ കുഴിയിലേക്ക് വീണത്.റോഡ് നവീകരണം നടക്കുന്ന ആനമല ജംഗ്ഷനിലെ കുഴിയില്‍ വീണാണ് അപകടം. റോഡ് പണി നടക്കുന്നതിന്റെ സിഗ്‌നലുകള്‍ ഇല്ലാതിരുന്നതാണ് അപകട കാരണം. വീഴ്ചയുടെ ആഘാതത്തില്‍ രോഗി മരണമടയുകയായിരുന്നു.

















