സംസ്ഥാനത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു.കോവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.കോവിഡ് വ്യാപനതോത് കുറഞ്ഞതും നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാരണം. ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദി ഉള്‍പ്പടെ ഓടി തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു.മേയ് ആദ്യം പ്രഖ്യാപിച്ച സർവീസ് റദ്ദാക്കൽ പല ഘട്ടങ്ങളായി ജൂൺ പകുതിവരെ നീട്ടിയിരുന്നു.പുനഃസ്ഥാപിച്ച സർവീസുകളുടെ റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.

















