മരം മുറി വിവാദം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായി സർക്കാരിലേക്ക് റിസർവ് ചെയ്ത കൂറ്റൻ തേക്ക്–ഈട്ടി തടികൾ പൂർണമായും വെട്ടിയിറക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു .റിസർവ് ചെയ്ത പതിറ്റാണ്ടുകൾ വളർച്ചയുള്ള കൂറ്റൻ മരങ്ങൾ വെട്ടിയിറക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന. സർക്കാർ ഉത്തരവിന് പുറത്ത്, പ്രത്യേക പാക്കേജായി പരിഗണിച്ച് ഇത്തരം മരങ്ങൾ വെട്ടാനുള്ള അനുമതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മുൻകൈ എടുത്തത്.
2017 മരം മുറി സംബന്ധിച്ച നിയമത്തിൽ സർക്കാർ ഭേദഗതികൾ വരുത്തിയിരുന്നു. ഇതു പ്രകാരം പട്ടയം ലഭിച്ചതിനു ശേഷം ഭൂമിയിൽ നട്ടുപിടിപ്പിച്ചതോ, കിളിർത്തു വന്നതോ ആയ മരങ്ങൾ മുറിക്കാനാണ് പട്ടയ ഉടമകൾക്ക് അവകാശം നൽകിയിരുന്നു. നിയമത്തിൽ വ്യക്തത വരുത്താനെന്ന പേരിൽ സർക്കുലറും ഉത്തരവും ഇറക്കി, റവന്യൂ വകുപ്പ് വ്യാപക മരം വെട്ടിന് വഴി വയ്ക്കുകയും ചെയ്തു.