കൊച്ചി: രാജ്യദ്രോഹക്കേസിൽ സംവിധായിക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്
വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിൽ റിപ്പോർട്ട് നൽകാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ആണ് കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടി വി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വം ആയിരുന്നില്ല. പരമാര്‍ശം വിവാദമായതോടെ സമൂഹിക മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചാനൽ ചർച്ചയ്ക്കിടെ പ്രഫുല്‍ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിന് എതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്. നടപടിയില്‍ പ്രതിഷേധിച്ച് ദ്വീപിലെ ചില ബി ജെ പി നേതാക്കൾ പാർട്ടി വിട്ടിരുന്നു.