രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 60,471 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത്. 2726 മരണവും കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചു.
ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,95,70,881 ആയി. വൈറസ് ബാധയില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം 3,77,031 ഉം ആയി.അതേസമയം, 1,17,525 പേര് ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 66 ദിവസത്തിനു ശേഷം പത്തുലക്ഷത്തിൽ താഴെ എത്തി. രോഗമുക്തിനിരക്കും ഉയർന്നു. 95.64 ശതമാനമാണ് ഇന്നലത്തെ രോഗമുക്തി നിരക്ക്. തിങ്കളാഴ്ച 2,726 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ ആകെ 2.95 കോടി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 3.7 ലക്ഷത്തിലധികം ആളുകൾ മരിച്ചു.