കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള തയാറെടുപ്പുകളുമായി കേന്ദ്രസർക്കാർ. ശക്തമായ പ്രതിരോധത്തിലൂടെ മൂന്നാം തരംഗത്തിൽ മരണസംഖ്യയും രോഗവ്യാപനവും കുറയ്ക്കാമെന്ന ഐ.സി.എം.ആർ അറിയിച്ചു.അതേസമയം മൂന്നാം തരംഗത്തിൽ കുട്ടികളെയാണ് ഗുരുതരമായി കോവിഡ് ബാധിക്കുമെന്നതിന് തെളിവില്ലെന്ന് രാജ്യത്തെ ശിശുരോഗ വിദഗ്ദ്ധരെ സാക്ഷ്യപ്പെടുത്തി ലാൻസെറ്റ് കോവിഡ് 19 കമ്മീഷൻ ഇന്ത്യൻ ടാക്‌സ് ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ആദ്യ രണ്ട് തരംഗങ്ങളിൽപ്പെട്ട കോവിഡ് ബാധിച്ച കുട്ടികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
രോഗബാധിതതർ ഏറ്റവും അധികമുണ്ടായിരുന്ന കേരളം , തമിഴ്‌നാട്, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലെ 10 ആശുപത്രികളിലെ 2600 കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്.ഇതിൽ 10 വയസിന് താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 2.4 ശതമാനമാണ്. മരിച്ചവരിൽ 40 ശതമാനം കുട്ടികളും മറ്റ് മാരകരോഗകങ്ങളുള്ളവരാണ്.
















