ചെന്നൈ: തമിഴ്നാട് തീരങ്ങളില്‍ തീവ്രവാദ ഭീഷണിയെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ്. കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള സേനകള്‍ കടലില്‍ നിരീക്ഷണം നടത്തുന്നു. രാമേശ്വരത്തേക്ക് ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് കര്‍ശന ജാഗ്രത. തമിഴ്നാട് തീരത്ത് അതീവ സുരക്ഷയേർപ്പെടുത്തി.
കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ നിന്ന് ചില ബോട്ടുകള്‍ ആയുധങ്ങളുമായി രാമേശ്വരം തീരത്തേക്ക് തിരിച്ചു എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
തമിഴ്നാട് തീരത്ത് കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിവരം കേരളത്തിന് കൂടി കൈമാറിയിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു.
ശ്രീലങ്കയിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യൻ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.