ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് യു.ജി.സി അംഗീകരം നേടാൻ കഴിയാത്ത സാഹചര്യം വിദ്യാഭ്യാസ രംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടാൻ അനുവദിക്കില്ലെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും, ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ഒന്നര ലക്ഷത്തോളം പേരാണ് വിദൂര പ്രൈവറ്റ് രജിസ്ട്രേഷൻ സൗകര്യം ഉപയോജിച്ച് ഉന്നത വിദ്യാഭ്യാസം നടത്തുന്നത് . പക്ഷേ കഴിഞ്ഞ വർഷം ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസ് വന്നതോടെ സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകളിലെ വിദൂര വിദ്യാഭ്യാസം നിർത്തലാക്കിയ നിയമം വന്നിരുന്നു.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ വർഷം പിണറായി വിജയൻ സർക്കാർ ആരംഭിച്ച ഓപ്പൺ സർവ്വകലാശാല ഫലത്തിൽ ഒന്നര ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ പഠന സ്വപ്നങ്ങളാണ് ഇരുളിലാക്കുന്നതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ അടിയന്തിരമായി ഇടപെടാത്തത് പ്രതിഷേധാർഹമാണെന്നും നേതാക്കൾ ആരോപിച്ചു.

















