കണ്ണൂരിൽ ഒരുവയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. കണ്ണൂർ കേളകത്താണ് സംഭവം.മർദനത്തിൽ കുഞ്ഞിന്റെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ഇയാൾ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാത്രി 8 മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു.സംഭവത്തിൽ രണ്ടാനച്ഛൻ രതീഷിനെതിരെ പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

















