തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരെ ബയോ വെപ്പണ്‍ പരാമര്‍ശനം നടത്തിയതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട സംവിധായിക അയിഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി. അയിഷക്ക് എതിരെ ചുമത്തിയിട്ടുള്ള കേസ് പിൻവലിക്കണമെന്നും, അയിഷയുമായി ഫോണിൽ സംസാരിച്ച് സധൈര്യം മുന്നോട്ട് പോകാൻ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തതായും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്‌തമാക്കി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2F330624151777225&show_text=true&width=500
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. കേരളം ലക്ഷദ്വീപ് ജനതയ്ക്ക് ഒപ്പമാണ്. ലോകത്ത് ഒരിടത്തും ഒരു രാജ്യത്തും നടക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇക്കാര്യത്തില്‍ യോജിച്ച പോരാട്ടം ഉണ്ടാകുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി
ബിജെപി ലക്ഷദ്വീപ് പ്രസിഡണ്ട് അബ്‌ദുൾ ഖാദർ ഹാജി സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഐഷ സുൽത്താനക്ക് എതിരെ കവരത്തി പോലീസ് രാജ്യദ്രോഹം ചുമത്തി കേസെടുത്തത്.
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ ബയോവെപ്പൺ എന്ന പദം ഉപയോഗിച്ചതിനാണ് ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതേസമയം സംഭവത്തിൽ ഐഷ സുൽത്താനക്ക് പിന്തുണയുമായി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

















