തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് കൂടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 97.54 രൂപയും ഡീസലിന് 92.90 രൂപയുമായി.
കൊച്ചിയിൽ പെട്രോളിന് 95.96 പൈസയും ഡീസലിന് 91.31 രൂപയുമാണ്. ഇന്ധന വില വർധനയ്ക്ക് എതിരെ കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.