കൽപ്പറ്റ: മൂട്ടിൽ മരംമുറി കേസിൽ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി ആരോപണങ്ങൾ. മരം കൊള്ളയെ കുറിച്ച് വനമന്ത്രി കെ.രാജുവിന് അറിയാമായിരുന്നുവെന്ന് കേസിലെ പ്രതി റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി. തടഞ്ഞില്ലെങ്കിൽ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുമെന്ന് താൻ അടക്കമുള്ള മരവ്യാപാരികൾ രേഖാമൂലം പരാതിയായി നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്നും ബെന്നി പറഞ്ഞു.
നിയമലംഘനം നടത്തി സർക്കാർ മരം മുറിക്കാനുള്ള റോജിയുടെ നീക്കത്തിനിടെയാണ് ട്രിബേർ മർച്ചന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ബെന്നി പിരിയുന്നത്. തുടർന്ന് സംഘടന പ്രതിനിധികൾക്ക് ഒപ്പം തിരുവനന്തപുരത്ത് എത്തി വനം മന്ത്രി അടക്കമുള്ള പ്രധാന നേതാക്കൾക്ക് എല്ലാം പരാതി നൽകി.