തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില വർധന നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സർക്കാർ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് അധികനികുതി വേണ്ടെന്ന് വെയ്ക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു. ഇന്ധന വിലയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.മുസ്‌ലിം ലീഗിലെ എൻ ഷംസുദ്ധീനാണ് നോട്ടീസ് നൽകിയത്.
എന്നാൽ ഇന്ധന നികുതി കുറയ്ക്കാൻ കഴിയില്ലെന്ന് നിലപാടിലാണ് സർക്കാർ. ഇന്ധനവിലയിൽ നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ.ഇന്ധനവില ജിഎസ് ടിയിൽ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം,ഇന്ധനവില എന്നിവയിൽ നിന്നാണ്.സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി.
പെട്രോൾ-ഡീസൽ വില വർധനയ്ക്ക് പിന്നിൽ സംസ്ഥാനങ്ങൾ അല്ല. ഇന്ധനവില നിയന്ത്രണം എടുത്തു കളഞ്ഞത് യുപിഎ സർക്കാരാണ്. മോദി സർക്കാർ അത് പിന്തുടരുന്നു. ഇടതുപക്ഷം അതിനെ എതിർത്തപ്പോൾ കോൺഗ്രസ് പാർലമെന്റിൽ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.