ന്യൂഡൽഹി : രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗബാധിതർ ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. 2219 മരണങ്ങൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.53 ലക്ഷമായി ഉയർന്നു. അതേ സമയം 12,31,415 പേർ രാജ്യത്ത് ചികിത്സയിലുണ്ട്. 1,62,664 ലക്ഷം പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 3,53,528 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 23,90,58,360 പേർക്ക് വാക്സിൻ നൽകി.