ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം. ജർമ്മൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ഇതിന് തുടക്കം കുറിച്ചത്. ബ്രെയിൻ ട്യൂമറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആളുകളെ ബോധവത്കരിക്കുന്നതിനുമായി ലോകമെമ്പാടും ഈ ദിനം പ്രത്യേകമായി കണക്കാക്കുന്നു.തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയെയാണ് ബ്രെയിന്‍ ട്യൂമര്‍ എന്ന് പറയുന്നത്. ബ്രെയിൻ ട്യൂമർ നിസ്സാരമായി പരിഗണിക്കേണ്ട ഒന്നല്ല, പലപ്പോഴും സാധാരണ തലവേദന എന്ന തെറ്റിധാരണ മൂലം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതിരിക്കുകയും രോഗം ബാധിച്ചയാളുടെ നില ഗുരുതരമാക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. തിരിച്ചറിയാൻ വൈകുന്നത് ചികിത്സ ഫലപ്രദമായ രീതിയിൽ ലഭിക്കുന്നതിന് തടസ്സമാകാറുണ്ട്.
എല്ലായിപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാന്‍സര്‍ ആയിരിക്കണമെന്നില്ല. എങ്കിലും ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.
തലചുറ്റല്‍, ക്ഷീണം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുക, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളാണ്. കാഴ്ചയിലും വ്യത്യാസങ്ങളുണ്ടാകും. അതായത് വസ്തുക്കളെ രണ്ടായി കാണുക, മങ്ങലുണ്ടാവുക, തുടങ്ങിയവ തോന്നാം. ട്യൂമര്‍ ബാധിച്ച സ്ഥലത്തെ ആശ്രയിച്ച് ഓര്‍മക്കുറവ് ഉണ്ടാകുവാനും, അപസ്മാരം ഉണ്ടാകുവാനും സാദ്യത ഉണ്ട്. ഞരമ്പുകള്‍ക്ക് ചിലപ്പോള്‍ ബലക്ഷയവും അതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയും ഉണ്ടാകാം.
സംസാരത്തിലെ ബുദ്ധിമുട്ട്, ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ പോലും കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍ ആകാം. തുടക്കത്തില്‍ തന്നെ ഈ ലക്ഷങ്ങൾ തിരിച്ചറിഞ്ഞു ശെരിയായ ചികിത്സ നേടിയാൽ ഭേദമാക്കുവാൻ കഴിയും.
പ്രാഥമിക ഘട്ടത്തിൽ ട്യൂമര്‍ കണ്ടുപിടിക്കുവാന്‍ നടത്തുന്നത് സ്കാനിംഗ് ആണ്. അതില്‍ തന്നെ എം.ആര്‍.ഐ സ്‌കാനിങ്ങാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സിഎസ്എഫ് എന്നറിയപ്പെടുന്ന സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡിന്റെ പരിശോധനയും തലച്ചോറിനെ ബാധിക്കുന്ന ട്യൂമര്‍ കണ്ടെത്താന്‍ സഹായിക്കാം.
https://www.youtube.com/watch?v=qupTXFzSM1M