വയനാട് മുട്ടിൽ റവന്യൂ പട്ടയ ഭൂമിയിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ആദിവാസികളെ പ്രതികളാക്കി കേസെടുത്തതും വമ്പന്മാരെ രക്ഷപ്പെടുത്താൻ ത്‌നെ എന്നത് വാസ്തവം. 1964 ലെ ചട്ടപ്രകാരം കേരളത്തിൽ 15 ലക്ഷത്തോളം ഏക്കർ ഭൂമി പതിച്ചു നൽകിയിട്ടുണ്ടെന്നാണ് കണക്ക്. നാമാത്ര തുകയ്ക്ക് കച്ചവടക്കാർക്കു മരം വിറ്റ ആദിവാസികളെ ചതിയിൽപെടുത്തി കേസിൽ കുടുക്കിയത് സാക്ഷികളില്ലാതാകുമ്പോൾ യഥാർത്ഥ കുറ്റക്കാർ രക്ഷപ്പെടും എന്ന ബുദ്ധിയിൽ തന്നെയാണ്. ഉന്നത വനപാലകരുടെ ഒത്താശയോടെ നടന്ന മരംമുറിക്കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന് ആരോപണവിധേയനായ ഉന്നത ഉദ്യോഗസ്ഥനനെ വിജിലന്‍സിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം വിവാദമായിരുന്നു.
കടത്തു സംഘത്തിനെതിരെ കേസെടുത്ത ഉദ്യോഗസ്ഥരെ മറ്റൊരു കേസിൽ കുടുക്കാൻ ഉന്നത ഉദ്യോഗസ്ഥൻ തന്നെ പിന്നീട് രംഗത്തിറങ്ങിയതോടെ തന്നെ മനസിലാക്കാം മരം കടത്തിയവരുടെ സ്വാധീനം.
മുട്ടിൽ മരംമുറിക്കൽ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന കരാറുകാരനെയും ഭീക്ഷണി പെടുത്തിയിരുന്നു. മൂന്ന് വർഷം കൊണ്ട് ഒന്നലരക്ഷത്തോളം ക്യുബിക് മീറ്റർ മരം മുറിച്ച് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി. മരം മുറിക്കാൻ അനുമതിയുണ്ടെന്ന് കാട്ടി വ്യാജരേഖകൾ തൊഴിലാളികളെ കാണിച്ചായിരുന്നു മരംമുറിയെന്ന് കരാറുകാരൻ പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥർ ഇടയ്ക്ക് സ്ഥലത്ത് എത്തിയെന്നും പ്രദേശത്തെ വൈദ്യുതി വിഛേദിച്ചാണ് പദ്ധതി നടത്തി. മരക്കച്ചവടം ചെയ്ത റോജി അഗസ്റ്റിൻ, സഹോദരൻ ആന്റോ അഗസ്റ്റിൻ, കർഷകർ എന്നിവർ അടക്കം 42 പേർക്കെതിരേ വനംവകുപ്പ് കേസെടുത്തിരുന്നു. ഭൂമിയുടെ ഉടമസ്ഥരിൽ 15 ആദിവാസി വിഭാഗക്കാരുമുണ്ട്. ഇവർ തങ്ങളെ തെറ്റിദ്ധരിപ്പിച്ച് മരം കച്ചവടംചെയ്തതാണെന്ന് ഭൂവുടമകൾ വനംവകുപ്പിന് മൊഴി നൽകിയിട്ടും ആദിവാസികളെ കേസിൽ പ്രതികളാക്കിയത് ഉന്നതര രക്ഷിക്കാനെന്നു സാർ.
റവന്യൂ വകുപ്പിന്റെ അനുമതി നൽകികൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചതിനു പിന്നിൽ വനം വകുപ്പിലെ ഉന്നതരും റവന്യൂ ഉദ്യോഗസ്ഥരും മരലോബിയും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണവും ഉയർന്നിരുന്നു. കേസ് വഴിതിരിച്ചുവിടാൻ ചില മാധ്യമ പ്രവർത്തകരെ മുന്നിൽ നിർത്തി മരം ലോബി നീക്കങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്.
കേസിൽ ബന്ധപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ ചില്ലറക്കാരൊന്നുമല്ല. 2016 യിൽ മാംഗോ എന്ന പേരിൽ മൊബൈൽ ഫോൺ വിപണിയിലിറക്കാൻ ശ്രമിച്ചിരുന്നു. പുതിയ സ്മാർട്ട് ഫോൺ ലോഞ്ചിംഗിന്റെ ലക്ഷക്കണക്കിന് രൂപയുടെ പരസ്യം മലയാളത്തിലെ മുഴുവൻ മാധ്യമങ്ങൾക്കും നൽകിയിരുന്നു. എന്നാൽ, ഈ മാധ്യമങ്ങളിൽ മിക്കവയ്ക്കും പണം നൽകിയിരുന്നില്ല. മാധ്യമങ്ങളെ അടക്കം പണം കൊടുക്കാതെ കബളിപ്പിക്കുകയും സംസ്ഥാനത്തുടനീളം നിരവധി പേരെ പറ്റിക്കകുകയും ചെയ്ത ആളുകളാണ് ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും. ലക്ഷങ്ങളുടെ പരസ്യങ്ങൾ നൽകിയതിനാൽ ഈ തട്ടിപ്പുകൾ ആരും വാർത്തയാക്കിയില്ല. വ്യാജരേഖ ചമച്ച് ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടർന്നും ഇവർ അറസ്റിലായിട്ടുണ്ട്. ബാങ്കിൽ പണമടക്കാത്തതിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് ബാങ്കുകാർ ഇവരുടെ വീട് ജപ്തി ചെയതിരുന്നു. ഇവർ പിന്നീട് പലരേയും പറ്റിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. ഈ മാംഗോ തട്ടിപ്പിലെ ഇതേ സഹോദരങ്ങളായ രണ്ടു പേരാണ് മുട്ടി മരമുറിക്കൽ വിവാദത്തിലും അകപ്പെട്ടിരിക്കുന്നത്. വയനാട്ടിൽ രാഷ്ട്രീയ ബിഡിജെഎസിന് സ്വാധീനമോ നേതാക്കളോ ഇല്ലെന്ന് മനസ്സിലാക്കി ആന്റോ അഗസ്റ്റിൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ആന്റോയും പ്രചരണത്തിൽ സജീവമായി. പിന്നീട് കേരളാ കോൺഗ്രസ് പിസി തോമസ് പക്ഷത്തേക്ക് മാറി. ഇടതുപക്ഷ സർക്കാരിനെതിരെ സമരത്തിലും ആന്റോ ഭാഗമായി.
നികുതി കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വയനാട്ടിലെ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൂട്ടിയിടുകയും ചെയ്തവരാണ് അഗസ്റ്റിൻ സഹോദരന്മാർ. ജപ്തിക്ക് ശേഷം വീട്ടിലെ സാധന സാമഗ്രികൾ കൊണ്ടുപോയ പിക്ക്അപ്പ് ഡ്രൈവരെ കൊല്ലാൻജീപ്പിടിച്ച് കൊലപ്പെടുത്താനും ഇവർ ശ്രമിച്ചിരുന്നു.ഏഷ്യൻ മോട്ടോഴ്‌സ് കമ്പനിയും റോജി അഗസ്റ്റിൻ, ജോസൂട്ടി, ആന്റോ അഗസ്റ്റിൻ സഹോദരങ്ങളുടേതായിരുന്നു. ഏഷ്യൻ മോട്ടോഴ്‌സിന്റെ പരസ്യങ്ങൾ മാധ്യമങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടു. പിന്നീട് ഈ കമ്പനിക്ക് എന്ത് സംഭവിച്ചു എന്നുമറിയില്ല. ഇത്തരത്തിൽ രാഷ്ട്രീയമായാലും സാമ്ബത്തികമായും നിരവധി തട്ടിപ്പുകളും മുതലെടുപ്പുകൾ നടത്തിയ ഇവരാണ് ഇപ്പോൾ മൂട്ടിൽ വനം കൊള്ളക്കേസിലും പ്രതിപട്ടികയിൽ വന്നിരിക്കുന്നത്.
കേസിന്റെ മെല്ലെപോക്ക് മദ്യമങ്ങൾ സ്രെദ്ധയിൽ പെടുത്തിയതോടെ റവന്യൂ മന്ത്രി ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയ പ്രകാരം റിപ്പോർട്ട് മന്ത്രിക്ക് കൈമാറിയിരുന്നു. റിസർവ് ചെയ്ത മരങ്ങൾ മുറിച്ചു കടത്തിയതിൽ കേസെടുക്കാനും തീരുമാനിച്ചു. നാല്പതിലധികം കേസുകളിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്. സർക്കാർ മുതൽ നശിപ്പിച്ചതിന് തടിയുടെ മൂന്നിരട്ടി തുക പിഴയായി ഈടാക്കുന്നത് മുതൽ തടവുശിക്ഷ വരെ കേസിൽ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തുക.