മൊയ്‌ദീനെ ആ ചെറിയേ സ്പാനറിങ്ങെടുക്ക് ഇപ്പ…ശരിയാക്കി തരാം എന്ന് പപ്പു ‘വെള്ളാനകളുടെ നാടിൽ’ പറയുന്നത് പോലെ ഒന്നുമല്ല ഇത്. ഇത് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വാക്കാണ്. കേരളത്തിലെ റോഡിൻറെ അവസ്ഥളെ കുറിച്ച് പരാതി പറയാൻ മന്ത്രിയുടെ ജനങ്ങളുമായുള്ള ഫോൺ ഇൻ പരിപാടിയിലാണ് ഒരു റോഡ് റോളർ റോഡിൽ ഇടങ്ങേറായി കിടക്കുന്നുവെന്ന പരാതി വന്നത്. മന്ത്രിയുടെ ഒറ്റ ഫോൺ വിളിയിൽ തന്നെ നടപടിയുമായി. പരാതി വന്ന് 24 മണിക്കൂർ തികയും മുൻപ് റോഡിൽ കാടുപിടിച്ചു കഴിയുന്ന വലിയ യന്ത്രം മാറ്റുന്നതിന്റെയും വിഡിയോ വൈറലായിരുന്നു.
തൃശൂർ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഉപേക്ഷിച്ചു പോയ ഒരു വലിയ ടാർ മിക്സിങ് യൂണിറ്റാണ് റോഡിൽ അപകടാവസ്ഥയിൽ കിടക്കുന്ന കാര്യത്തെ കുറിച്ച് പരാതി പറഞ്ഞത്. ഉടൻ തന്നെ മന്ത്രി റിയാസ് ആ പ്രദേശത്തിന്റെ ചുമതലയുള്ള പിഡബ്ല്യുഡി എൻജിനീയറെ തന്നെ ഫോണിൽ വിളിച്ചു എടുത്തോണ്ട് പോകാൻ കർശനമായ താക്കിതും നൽകി. എന്തായാലും മന്ത്രിയുടെ താക്കിത് ഫലം കണ്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടായ റോഡ് റോളർ ലോറിയിൽ കെട്ടിവലിച്ചു കൊണ്ടുപോയി.
അതുപോലെ കോഴിക്കോട് നടക്കാവ് സൽക്കാര ഹോട്ടലിനടുത്ത് ബസ് സ്റ്റോപ്പ് ഉള്ളതിനാൽ ഡ്രെയിനേജ് ജോലികൾ നിലച്ചുവെന്ന് പരാതിയും മന്ത്രിയെ തേടി എത്തിയിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനികൾ കെട്ടിപ്പൊക്കിയ ബസ് ഷെൽട്ടർ സ്വകാര്യ കമ്പനികൾ തന്നെ പൊളിച്ചു മാറ്റി. ഇതിനോടകം നിരവധി പ്രശ്ങ്ങൾക്കാണ് മന്ത്രി മുൻകൈ എടുത്ത് പരിഹാരം കണ്ടത്.
ഇങ്ങനെ മുഖം നോക്കാതെയുള്ള പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നടപടികൾ തന്നെയാണ് ജനങ്ങൾക്ക് ആവശ്യം. കേരളത്തിലെ ജനങ്ങൾക്ക് കയ്യടിക്കാനും അംഗീകരിക്കാനും മുഖ്യമന്ത്രിയുടെ മരുമകൻ ആകേണ്ടതില്ല എന്നുകൂടി തെളിയിക്കുകയാണ് മുഹമ്മദ് റിയാസ്.മന്ത്രിപദം ലഭിച്ചപ്പോൾ റിയാസിനെ കളിയാക്കിയവർക്ക് ഇതൊക്കെ കാണുമ്പൊൾ സഹിക്കില്ല, എങ്കിലും സാരമില്ല. ഇത് താൻടാ മുഹമ്മ്ദ് റിയാസ്.ഇപ്പോൾ ശെരിയാക്കാം എന്ന് പറഞ്ഞാൽ ഇപ്പോൾ തന്നെ ശെരിയാക്കും.