മേരെ പ്യാരേം ദേശവാസിയോം , ഒരു മിനിട്ട് എവിടെ എന്റെ ഗ്ലിസറിൻ എവിടെ ? എനിക്ക് കരയാൻ സമയമായി.. ആരും പേടിക്കണ്ട.. പറഞ്ഞു വന്നത് വേറെ ഒന്നുമല്ല ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഇപ്രാവശ്യം എന്ത് പറഞാനാവോ അദ്ദേഹം കരയുന്നത്. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കാൻ ഇന്ന് വീണ്ടും പ്രധാനമന്ത്രി എത്തുന്നത്.
കൊവിഡ് പശ്ചാത്തലത്തിലുള്ള എന്തെങ്കിലും സന്ദേശമാണോ അതല്ല സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ പ്രധാനമന്ത്രി എത്തുന്നത് എന്ന കാര്യത്തിൽ വല്യ പിടിയില്ല. വാക്സീൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാക്സീനുകളുടെ സംഭരണവും വിതരണവും വീണ്ടും കേന്ദ്രം ഏറ്റെടുത്തേക്കും എന്നാണ് സൂചന. വിദേശ വാക്സിനുകളെ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നയത്തിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഫൈസർ വാക്സീൻ ജൂലൈയിൽ ഇന്ത്യയിൽ എത്തുമെന്നും കമ്പനിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടന്നുവെന്നുമുള്ള വാർത്തകളും പുറത്തു വന്നിട്ടുണ്ടായിരുന്നു.
രാജ്യത്തെ പൊതുസ്ഥിതി കേന്ദ്രസർക്കാരിനെതിരായി നിൽക്കുന്ന ഒരു അന്തരീക്ഷമാണ് നിലവിൽ. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോൾ വിലയും സാമ്പത്തിക വളർച്ചയിലെ ഇടിവും എല്ലാകൂടെ രാജ്യത്തെ കരച്ചിലിന്റെ വക്കിലെത്തിച്ചിട്ടുണ്ട്. എന്തായാലും മോദിയുടെ അഭിസംബോധന കൂടി വന്നാൽ അതൊരു കൂട്ട കരച്ചിലാകുമോ എന്ന് നോക്കാം.
















