ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2427 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 1,74,399 പേരാണ് രോഗമുക്തി നേടിയത്.
ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,71,59,180 ആയി. നിലവിൽ 14,01,609 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,49,186 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 23,27,86,482 പേർക്ക് വാക്‌സിൻ നൽകി.