ബെയ്ജിങ്: കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനുള്ള കൊറോണവാക് എന്ന കോവിഡ് വാക്‌സിന് അനുമതി നല്‍കി ചൈന. മൂന്നിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ആണ് വാക്‌സിന് അനുമതി നല്‍കിയത്. ചൈനീസ് കമ്ബനിയായ സിനോവാക് നിര്‍മിച്ച വാക്സിനാണ് കൊറോണവാക്. വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ഏത് പ്രായമുള്ള കുട്ടികളിലാണ് വാക്‌സിന്‍ കുത്തിവെക്കേണ്ടത് എന്നകാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ ഭാഗമായെന്നും വാക്‌സിന് മുതിര്‍ന്നവര്‍ക്ക് എന്നപോലെ കുട്ടികള്‍ക്കും സുരക്ഷിതമാണെന്ന് കണ്ടെത്തിയെന്നും സിനോവാക് ചെയര്‍മാന്‍ യിന്‍ വെയ്‌ഡോങ് ടെലിവിഷന്‍ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
ചൈനയുടെ രണ്ടാമത്തെ കോവിഡ് വാക്സന് ജൂണ്‍ ഒന്നിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരുന്നു. രണ്ടാമത്തെ വാക്സിന്‍ ചൈനയുടെ വാക്സിന്‍ നയതന്ത്രം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.76.3 കോടി ഡോസ് കോവിഡ് വാക്സിനുകള്‍ ഇതുവരെ രാജ്യത്തുടനീളം കുത്തിവച്ചുവെന്നാണ് ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ ഞായറാഴ്ച വ്യക്തമാക്കിയത്.
അഞ്ച് വാക്സിനുകള്‍ക്ക് ചൈന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
















