കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വ്യക്തിഗത സുരക്ഷക്കായാണ് യു വി ഡിസ്ഇന്‍ഫെക്ഷന്‍ സംവിധാനം ആശുപത്രികളില്‍ ഉപയോഗിക്കുന്നത്. സന്ദര്‍ശക ടാഗുകള്‍, ഫോണുകള്‍, ബാഗുകള്‍, ലാപ്ടോപ്പുകള്‍, പേഴ്സുകള്‍, ഗ്ലാസുകള്‍ തുടങ്ങി കൂടുതല്‍ സ്പര്‍ശനസാധ്യതയുള്ള വസ്തുക്കളെ അണുവിമുക്തമാക്കുന്നതിനാണ് യുവി-സി സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.
യു വി ഡിസിന്‍ഫെക്ഷന്‍ ചേംബറുകളുടെ വിതരണോദഘാടനം ഇസാഫ് ക്ലസ്റ്റര്‍ ഹെഡ് ടി ഒ ജോമി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ പി റീത്തക്കു കൈമാറി നിർവഹിച്ചു . വിവിധ ജില്ലകളിലായി അറുപതോളം ആശുപത്രികളില്‍ 100 യു വി ഡിസ്ഇന്‍ഫെക്ഷന്‍ ചേംബറുകള്‍ നല്‍കുമെന്ന് ഇസാഫ് അധികൃതര്‍ പറഞ്ഞു.