ന്യൂഡൽഹി: രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതൽ പേർ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. സെപ്തംബര് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മരണനിരക്ക് റെക്കോർഡ് തലത്തിൽ ഉയരാം. മൂന്ന് മാസത്തെ ചികിത്സയ്ക്ക് ഇടയിൽ മരണനിരക്ക് 46 ശതമാനം വരെ ഉയരാം. കോവിഡ് അതിതീവ്രവ്യപനത്തിന് ശേഷമാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്ത തുടങ്ങിയത്.
രോഗം വരുന്നവരിൽ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രെവെൻഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ബ്ലാക്ക് ഫംഗസ് ബാധയുള്ളവരിൽ മരണനിരക്ക് കൂടാൻ സാധ്യത ഉണ്ടെന്ന് കണ്ടെത്തൽ. അതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.