ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണം. ‘ശ്രദ്ധിക്കുക കോവിഡ് അനുബന്ധ പ്രശനങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ OIA-II ഡിവിഷനുമായി ബന്ധപ്പെടാം’-വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
യാത്ര പ്രശ്നങ്ങൾ ഉള്ള വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ,ഇ-മെയിൽ ഐഡി ഉൾപ്പെടെയുള്ളവ OIA-II ഡിവിഷനിലേക്ക് മെയിൽ ചെയ്യണം.വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ നിരവധി വിദ്യാർഥികൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇടപെടുന്നത്.