ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,529 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3380 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,86,94 ,879 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
2,67,95,549 പേർ രോഗമുക്തി നേടി. 3 ,44,082 പേരാണ് വൈറസ് ബാധ മൂലം രാജ്യത്ത് ഇതുവരെ മരിച്ചത്. നിലവിൽ 15,55,248 ആക്റ്റീവ് കേസുകൾ രാജ്യത്ത് ഉണ്ട്. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ 68 ശതമാനത്തിന്റെ കുറവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
മെയ് ഏഴിനെ അപേക്ഷിച്ച് 68 ശതമാനത്തിന്റെ കുറവ് ഇപ്പോൾ രേഖപ്പെടുത്തി. പുതിയ കേസുകളിൽ 66 ശതമാനവും പുതിയ സംസ്ഥാനങ്ങളിൽ നിന്നുമാണ്. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിൻ ഇതുവരെ 22 കോടി 41 ലക്ഷം പേർക്ക് നൽകി.