കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിൽ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണിൽ നിന്നും നിരവധി തവണ പരാതിക്കാരനായ ധര്മരാജനെ ഉൾപ്പെടെ വിളിച്ചുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഏകദേശം 20 തവണയോളം ഫോൺ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളിൽ പറയുന്നത്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ താമസിച്ച ഹോട്ടലിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.