ചെക്ക് വാഹന നിർമാതാക്കളായ സ്കോഡ ഈ വർഷം ഏപ്രിലിന്റെ തുടക്കത്തിലായിരുന്നു നാലാം തലമുറ ഒക്ടേവിയ ഇന്ത്യയിൽ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗം മൂലം ഇത് നീണ്ടു. മെയിലും ലോഞ്ച് നടന്നില്ല.
എന്നാൽ ഈ മാസം 10 ന് ഒക്ടേവിയ വിപണിയിലെത്തുമെന്ന് പറയുന്നു. ഒക്ടേവിയയ്ക്ക് ഇതുവരെ വില്പനയ്ക്ക് ഉണ്ടായിരുന്ന ഒക്ടേവിയയെക്കാൾ നീളം കൂടുതലാണ്. ക്വാഡ് ഹെഡ്‍ലാംപ് സ്റ്റൈൽ പുത്തൻ തലമുറ മോഡലിൽ സാധാരണ ഹെഡ്‌ലാംപ് ഡിസൈനിലേക്ക് മാറി.
ബട്ടർഫ്‌ളൈ ഗ്രിൽ,ഷാർപ്പായ ബോഡി ലൈൻ,റീഡിസൈൻ ചെയ്ത ടൈൽലാംപ് ഒക്കെയാണ് ആകർഷക ഘടകങ്ങൾ. പരിഷ്കരിച്ച് ഇന്റീരിയർ പുതിയ മോഡൽ ഒക്ടേവിയയിലും ഉണ്ട്. ഇലട്രിക്ക് സൺറൂഫും പുതിയ മോഡലിൽ ഉണ്ട്. നാലാം തലമുറ സ്കോഡ ഒക്ടേവിയ പെട്രോൾ എൻജിനിൽ മാത്രമേ വില്പനയ്ക്ക് എത്തും.