ന്യൂഡല്‍ഹി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍സിഎപി റെനോ ഇന്ത്യയുടെ വിശാലമായ, അള്‍ട്രാ മോഡുലാര്‍ കാര്‍ ട്രൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാര്‍ റേറ്റിങും നല്‍കി. 2019 ഓഗസ്റ്റില്‍ അവതരിപ്പിച്ച റെനോ ട്രൈബര്‍ വഴക്കമുള്ളതും ആകര്‍ഷകവും താങ്ങാവുന്ന വിലയിലുള്ളതുമാണ്. 75,000 സന്തോഷവാന്മാരായ ഉപഭോക്താക്കളുമായി റെനോ ട്രൈബര്‍ ഈ രംഗത്ത് മാറ്റം കുറിക്കുന്നു.
റെനോ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നു, തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ റെഗുലേറ്ററി അതോറിറ്റികള്‍ നിശ്ചയിച്ചിട്ടുള്ള ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഇന്ത്യയിലെയും ഫ്രാന്‍സിലെയും റെനോ ടീമുകളുടെ സംയുക്ത പ്രോജക്റ്റിന്റെ ഫലമായ റെനോ ട്രൈബര്‍ ഇതിനകം തന്നെ വിജയകരമായ ഉല്‍പ്പന്നമെന്ന സ്ഥാനം നേടുകയും ഉപഭോക്താക്കളുടെ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ടെന്നും ഇന്ത്യയില്‍ ആശയമുദിച്ച് വികസിപ്പിച്ച് ഇന്ത്യക്കാര്‍ക്കായി നിര്‍മിച്ച് ആഗോള തലത്തിലേക്ക് എത്തിച്ച ട്രൈബറിന് ലഭിച്ച ഈ അംഗീകാരം റെനോ ഇന്ത്യയ്ക്ക് അഭിമാന നിമിഷമാണെന്നും എന്‍സിഎപിയുടെ അഡള്‍ട്ട് ഫോര്‍സ്റ്റാര്‍ റേറ്റിങ് സുരക്ഷയിലുള്ള ട്രൈബറിന്റെ പ്രതിജ്ഞാബദ്ധതയാണ് ഉറപ്പിക്കുന്നതെന്നും റെനോ ഇന്ത്യ ഓപറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്‌രാം മാമിലപ്പല്ലെ പറഞ്ഞു.
ആഗോള തലത്തില്‍ ഏറ്റവും സുരക്ഷിതമായ കാര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയെന്ന റെനോയുടെ പ്രതിജ്ഞാബദ്ധത ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ് ഈ ഏറ്റവും പുതിയ 4 സ്റ്റാര്‍ റേറ്റിങിലൂടെയെന്നും ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയായ റെനോ സാങ്കേതിക വിദ്യയിലും രൂപകല്‍പ്പനയിലും എന്‍ജിനീയറിങിലും ഭാവിയിലേക്ക് തയ്യാറാണെന്നും അതിന്റെ സാക്ഷ്യപത്രമാണ് ട്രൈബറെന്നും അദേഹം കൂട്ടിചേര്‍ത്തു.
ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത കരുത്തുറ്റ, നാലു മീറ്ററില്‍ താഴെ ഏഴ് മുതിര്‍ന്നവരെ സുഖമായി ഉള്‍ക്കൊള്ളുന്ന വാഹനമാണ് റെനോ ട്രൈബര്‍. മൂല്യമുള്ള പാക്കേജിംഗിനൊപ്പം മികച്ച നിലവാരം, മോഡുലാരിറ്റി, ആകര്‍ഷകമായ ഡിസൈന്‍, ആധുനിക സവിശേഷതകള്‍ എന്നിവ കണക്കിലെടുത്ത് റെനോ ട്രൈബറിനെ ഉപയോക്താക്കള്‍ വളരെയധികം വിലമതിക്കുന്നു. റെനോ ഇന്ത്യയുടെ വികസന പരിപാടിയില്‍ അത് നിര്‍ണായക പങ്ക് വഹിച്ചു. ദക്ഷിണാഫ്രിക്കയിലേക്കും സാര്‍ക്ക് രാജ്യങ്ങളിലേക്കും റോനോ ട്രൈബര്‍ കയറ്റുമതി ആരംഭിച്ചു. ഇന്ത്യയില്‍ ട്രൈബര്‍ ഫാമിലി വികസിപ്പിക്കുന്നതിനൊപ്പം മറ്റ് മേഖലകളിലേക്കു കൂടി കയറ്റുമതി വ്യാപിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളിലൂടെ റെനോ ട്രൈബറിന്റെ ശരീരഘടനയും മൊത്തത്തിലുള്ള സുരക്ഷയും വിലയിരുത്തി. നേരിട്ടുള്ള ഇടിയാണ് പരിശോധിച്ചത്. ഏഴു സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായാണ് റെനോ ട്രൈബര്‍ നിര്‍മിച്ചിരിക്കുന്നത്. മുന്തിയ വേരിയന്റുകളില്‍ നാല് എയര്‍ ബാഗുകളുമുണ്ട്.