ടെല്‍ അവീവ്: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിെന്റ 11ാമത് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പാര്‍ലമെന്‍റിലെ രഹസ്യ ബാലറ്റിലൂടെയാണ് ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്.
120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് എതിരാളിയായ മിറിയം പെരട്സിനെ തോല്‍പ്പിച്ചത്. നിലവിലെ പ്രസിഡന്‍റ് അടുത്ത മാസം നീങ്ങുന്നതോടെയാണ് ഹെര്‍സോഗ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക.
അറുപതുകാരനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്‍റായ ചെയിം ഹെര്സോഗിെന്റ മകനാണ് ഇസാഖ്.
താന്‍ എല്ലാവരുടെയും പ്രസിഡന്‍റ് ആയിരിക്കുമെന്ന് ഹെര്‍സോഗ് വിജയശേഷം പ്രതികരിച്ചു.
















