തിരുവനന്തപുരം: കോവിഡ് ബാധിതനായതിനെ തുടർന്ന് വ്യവസായ വകുപ്പു മന്ത്രി പി രാജീവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡീലക്സ് പേ വാർഡിൽ ചികിത്സയിൽ കഴിയുന്ന മന്ത്രിയെ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളോടെയാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. വിശദമായ പരിശോധനകൾക്കു ശേഷം അതിനനുസരിച്ച് തുടർ ചികിത്സയെക്കുറിച്ച് തീരുമാനമെടുക്കും.
അരുവിക്കര എം എൽ എ ജി സ്റ്റീഫനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡിനു ശേഷമുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് എംഎൽഎ വിഐപി റൂമിൽ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപതികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.