തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു ഓൺലൈൻ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. കോവിഡ് സാഹചര്യത്തിൽ ഇത് രണ്ടാം തവണയാണ് ഓൺലൈലിലൂടെ പ്രവേശോത്സവം നടത്തുന്നത്. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. സ്‌കൂളിൽ രാവിലെ 8.30 നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
45 ലക്ഷത്തോളം കുട്ടികൾ ഇത്തവണ വീടുകളിലിരുന്ന് സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കാളികളാകും. പൊതുവിദ്യാഭാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. രാവിലെ 10.30 ന് അംഗനവാടി കുട്ടികൾക്ക് പുതിയ കിളികൊഞ്ചൽ ക്ലാസുകൾ ആരംഭിക്കും.