Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഒന്നാം വാര്‍ഷികത്തില്‍ അഭിമാനത്തോടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി; ചികിത്സാ സഹായം നല്‍കിയത് 22.1 ലക്ഷം പേര്‍ക്ക്

Web Desk by Web Desk
May 29, 2021, 07:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (ഗഅടജ), കാരുണ്യ ബെനവലന്റ് ഫണ്ട് (ഗആഎ) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (ടഒഅ) ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് മഹാമാരിക്കാലത്തും തടസമില്ലാതെ ശ്രദ്ധേയമായ സേവനം നല്‍കിയ എസ്.എച്ച്.എ.യുടെ ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഇതുവരെ 709 ആശുപത്രികളാണ് എസ്.എച്ച്.എ. യുടെ ഭാഗമായി സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. 41.6 ലക്ഷം കുടുംബങ്ങള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്. 3 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്.എച്ച്.എ. വഴി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ടെന്ന് വീണ ജോര്‍ജ് ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), കാരുണ്യ ബെനവലന്റ് ഫണ്ട് (KBF) എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (SHA) ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരിക്കാലത്തും തടസമില്ലാതെ ശ്രദ്ധേയമായ സേവനം നല്‍കിയ എസ്.എച്ച്.എ.യുടെ ജീവനക്കാരെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് പ്രമുഖ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ഇതുവരെ 709 ആശുപത്രികളാണ് എസ്.എച്ച്.എ. യുടെ ഭാഗമായി സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. 41.6 ലക്ഷം കുടുംബങ്ങള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമാണ്. 3 ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയുടെ ആനുകൂല്യവും എസ്.എച്ച്.എ. വഴി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 10.4 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സയാണ് എസ്.എച്ച്.എ. ലഭ്യമാക്കിയത്. ഇതിനായി 804 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു. പദ്ധതി ആരംഭിച്ച 2019 ഏപ്രില്‍ മാസം മുതല്‍ ഇതുവരെ 22.1 ലക്ഷം സൗജന്യ ചികിത്സ ലഭ്യമാക്കി. ഇതിനായി 1593 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടു. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 263 സ്വകാര്യ ആശുപത്രികള്‍ എസ്.എച്ച്.എ.യുമായി എംപാനല്‍ ചെയ്തു. അരലക്ഷത്തോളം കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തില്‍ 132.61 കോടി രൂപ ചെലവഴിച്ചു.
2020 ജൂലൈ 1 മുതല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നേരിട്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കി വരുന്നത്. അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവ് പരിഹിക്കാനായുള്ള ഒരു നിര്‍ണായക ചുവടുവയ്പ്പാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണത്തിന് ശേഷം കേരളത്തിലെ എല്ലാ എംപാനല്‍ ആശുപത്രികളിലും ഹൈടെക് കിയോസ്‌കുകള്‍ സജ്ജമാക്കി വരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഇ കാര്‍ഡ് രജിസ്ട്രേഷന്‍ മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള എല്ലാ സേവങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയിപ്പുകളും കൂടാതെ അര്‍ഹരായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് ഇ കാര്‍ഡ് നല്‍കുവാനും കിയോസ്‌കുകള്‍ സഹായകരമാകുന്നു. നിലവില്‍ അംഗങ്ങായ 709 ആശുപത്രികളിലായി 2000ത്തോളം മെഡിക്കല്‍ കോര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നു.
മുമ്പ് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി ചില അധിക സഹായ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്താണ് കാരുണ്യ ബെനവലന്റ് ഫണ്ട് എസ്.എച്ച്.എ. നടത്തുന്നത്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് 2 ലക്ഷം രൂപയുടെ വരെ ചികിത്സാ സഹായം ഇതിലൂടെ ലഭ്യമാകും. വൃക്ക രോഗികള്‍ക്ക് 3 ലക്ഷം രൂപവരെയുള്ള സൗജന്യ ചികിത്സയാണ് അനുവദിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഹം, തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹീമോഫീലിയ തുടങ്ങിയവയ്ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 263 ഓളം സ്വകാര്യ ആശുപത്രികളെ കോവിഡ് ചികിത്സക്ക് മാത്രമായി എംപാനല്‍ ചെയ്തു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് നിജപ്പെടുത്തി. ഈ ആശുപത്രികളിലായി 12,852 കിടക്കകള്‍ കോവിഡ് ചികിത്സക്ക് മാത്രമായി കണ്ടെത്തി. കൂടാതെ 2094 ഐസിയു കിടക്കകളും 1035 വെന്റിലേറ്ററുകളും കോവിഡ് രോഗികള്‍ക്ക് മാത്രമായി കണ്ടെത്തുകയും ചെയ്തു. സ്വകാര്യ ആശുപത്രികളില്‍ കൂടി കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചപ്പോള്‍ വാക്സിനേഷന്റെ മാര്‍ഗ നിര്‍ദ്ദേശവും പരിശീലനവും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് നല്‍കിയത്.

 

ReadAlso:

വന്ദേമാതര വിവാദവും പിഎം ശ്രീയും; കോൺഗ്രസ് ഇരട്ടത്താപ്പ് നയം വ്യക്തമാക്കുന്നുവെന്ന് ബിജെപി!

ബിവറേജസ് കോര്‍പ്പറേഷന്‍ നഷ്ടത്തില്‍; കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ നയം; എം ലിജു

കെ.സി.എല്ലിൽ ട്രിവാൻഡ്രം റോയൽസിന് ഇന്ന് കന്നിയങ്കം

കൊച്ചി മെട്രോയുടെ പേര് മാറ്റം: ‘തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍’; KMRL എംഡി ലോക്‌നാഥ് ബെഹ്‌റ

പദ്ധതിയിൽ നിന്ന് പിന്മാറിയെന്ന കാരണത്താൽ കേന്ദ്രം കേരളത്തിന്റെ കുത്തിന് പിടിക്കില്ല’; പിഎം ശ്രീ യിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി

Latest News

ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി

സ്കൂട്ടറിൽ ഇരുന്ന് ഫോൺ ചെയ്തത് ഇഷ്ടപ്പെട്ടില്ല, വാക്കേറ്റം

ജെന്‍സി കാലഘട്ടത്തിന് അനുസരിച്ച് DYFI മാറണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies