ബ്രസീൽ: കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം സ്ഥിരീകരിച്ചു. സെർഗീപ് സംസ്ഥാനത്തെ അരകേജു നഗരത്തിലെ കോവിഡ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. മേയർ എഡ്‌വാൾഡോ ആണ് ഈ കാര്യം അറിയിച്ചത്. നെസ്റ്റർ പയവ എന്ന ആശുപത്രിയിലായിരുന്നു അപകടമുണ്ടായത്.
ഈ പ്രതിസന്ധി ഘട്ടത്തിലും രോഗികൾക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു നൽകുമെന്ന് മേയർ എഡ്‌വാൾഡോ പറഞ്ഞു. മരണപ്പെട്ട നാല് പേരുടെ വിഷയത്തിലും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മരിച്ചവരിൽ 77 വയസുള്ള ഒരു സ്ത്രീയുമുണ്ടായിരുന്നു. അപകട സമയത്ത് 60 ഓളം രോഗികൾ ആശുപത്രിയിൽ ഉണ്ടായിരുന്നു.എന്നാൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല .
















