കായംകുളം: ശനിയാഴ്ച്ച പുലർച്ചെ കായംകുളം കരിയിലകുളങ്ങരയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. പുലർച്ചെ മൂന്നരയ്ക്ക് ആയിരുന്നു സംഭവം. കരിയിലാകുളങ്ങര പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
ദേശിയ പാതയോരത്തായിരുന്നു അപകടം. മൂന്ന് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ(25),ഉണ്ണിക്കുട്ടൻ(20),റിയാസ്(27),ബിലാൽ(5) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അജ്മി,അൻഷാദ് എന്നിവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടക്കുന്ന സമയം മഴ ഉണ്ടായിരുന്നു. പോലീസുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹരിപ്പാട് ഭാഗത്തേക്ക് പോകുകയിരുന്നു ഇവർ.

















