തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ 4 മുതൽ 6 ആഴ്ച്ചയ്ക്ക് ഉള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനമായി. പല വിദേശ രാജ്യങ്ങളിലും വാക്‌സിനേഷൻ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൽ പാസ്പോര്ട്ട് നമ്പർ രേഖപെടുത്തുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
നിലവിൽ രജിസ്റ്റർ ചെയ്യാൻ ആധാർ കാർഡ്,മറ്റ് തിരിച്ചറിയൽ രേഖകൾ നല്കിയിട്ടുള്ളവരുടെ സർട്ടിഫിക്കറ്റിൽ അവയാണ് രേഖപ്പെടുത്തുന്നത്. മാത്രവുമല്ല വിദേശത്തേക്ക് പോകുന്നവർക്ക് വാക്‌സിൻ രണ്ടാം ഡോസ് എടുക്കാനുള്ള ഇടവേള നീട്ടാനും അനുമതിയുണ്ട്.

















