കൊച്ചി; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യവകുപ്പിൽ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റിനെ സസ്‌പെൻഡ് ചെയ്തു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൽട്ടൻറ് ഗൈനിനക്കോളജിസ്റ്റ് ആയിരുന്ന ആലപ്പുഴ ചേർത്തല വാരനാട് സ്വദേശിനി ടി എസ് സീമയെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് നടപടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 7 വർഷത്തോളമായി ജോലി ചെയ്തു വരുകയായിരുന്നു. 2011 മുതൽ സർക്കാർ സർവീസിലുള്ള ഇവർ ചേർത്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചേർത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. തുടർന്ന് ഇവരെ പറ്റി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്ത് അറിയുന്നത്.

















