കവരത്തി: ലക്ഷദ്വീപിൽ തീരദേശ മേഖലയിൽ സുരക്ഷാ വർധിപ്പിച്ചു. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപ്പറേഷൻ തീരദേശ മേഖലയിലെ സുരക്ഷ വർധിപ്പിച്ചു ഉത്തരവിറക്കി. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആയി വർധിപ്പിച്ചിരിക്കുന്നത്.
സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷാ തുടരും.
അതേ സമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സി പി എം സംസ്ഥാന സെക്രെട്ടറിയേറ് തീരുമാനിച്ചു. മെയ് 31 നു ബേപ്പൂരിലെയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫീസുകൾക്ക് മുൻപിൽ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.