മലപ്പുറം: മലപ്പുറം ജില്ലയില്‍ നാളെമുതല്‍ ഹാര്‍ബറുകള്‍ തുറക്കാന്‍ അനുമതി. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളാണ് തുറക്കുക.
രാവിലെ ഏഴുമുതല്‍ രണ്ടുവരെയാണ് അനുമതി. പടിഞ്ഞാറേക്കര, കൂട്ടായി, തേവര്‍ കടപ്പുറം, ടാപ്പടി എന്നീ ലാന്റിങ് സെന്ററുകളും തുറക്കും.
യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധം നടത്താം. മറ്റു ജില്ലകളില്‍ നിന്നുള്ള യാനങ്ങള്‍ അനുവദിക്കില്ല.
അതേസമയം, മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ നിയമനടപടിക്കൊപ്പം കോവിഡ് പരിശോധനയും നടത്തും.
പരിശോധനാഫലം പോസിറ്റീവായാല്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുടെ മുന്‍പില്‍ സ്റ്റിക്കര്‍ പതിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കുടുംബാംഗങ്ങളുടെ എണ്ണവും സൗകര്യവും അനുസരിച്ചാകും വീടുകളില്‍ കഴിയാന്‍ അനുവദിക്കുക.
പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റും.

















