തിരുവനന്തപുരം: മുല്ലപള്ളി രാമചന്ദ്രൻ കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെ പി സി സി പുനഃ സംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാന്ഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം.
കെ.സുധാകരൻ,കൊടിക്കുന്നിൽ സുരേഷ് എന്നിവരെ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. ഇതിന്റെ ഭാഗമായി നിലവിലുള്ള കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജി വെയ്ക്കും.
ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ രാജി വെയ്ക്കുമെന്നാണ് സൂചന. എന്നാൽ സ്ഥാനത്തേക്ക് കൂടുതൽ പരിഗണന കെ.സുധാകരനായിരിക്കും. എന്നാൽ കെ.സുധാകരന്റെ പേരിൽ മുതിർന്ന നേതാക്കൾ തടസ്സം ഉണ്ടാക്കിയാൽ ബദൽ നിർദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നിൽ സുരേഷ്,പി.ടി തോമസ് എന്നിവരുടെ പേരാണ് പരിഗണനയിൽ.















