ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. ഒൻപത് മാസം മുൻപ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഭരണകൂടത്തിലെ രണ്ടു അംഗങ്ങളെ സർക്കാർ പുനഃക്രമീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് കലാപകാരികൾ മാലിയുടെ പ്രസിഡന്റ്നെയും പ്രധാനമന്ത്രിയെയും അറസ്റ്റ് ചെയ്തതെന്ന് ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്രസഭയും അറിയിച്ചു.
പശ്ചിമാഫ്രിക്കൻ പ്രാദേശിക കൂട്ടായ്മ ആയ ഇക്കോവാസ്,അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങൾ എന്നിവരുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി ബാഹ് എൻഡാവ്,പ്രധാനമന്ത്രി മുക്താർ ഔൻ,പ്രതിരോധ മന്ത്രി സുലൈമാൻ ദുകാർ എന്നിവരെ ഉടൻ വിട്ട് അയക്കണമെന്ന് ആവശ്യപ്പെട്ടു.
















