തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം.ലൈപ്പോസോമൽ ആംഫോടെറിസിൻ എന്ന ഇൻജെക്ഷൻ മരുന്നിനാണ് ക്ഷാമം നേരിടുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മരുന്ന് നൽകാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു.
എന്നാൽ മരുന്നിന് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നതിനാൽ രോഗികളുടെ ചികിത്സയും പ്രതിസന്ധിയിലായി. ഇന്ന് ഉച്ചയോടെ മരുന്ന് സംസ്ഥാനത്ത് എത്തിക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പ് പ്രതീഷിക്കുന്നു.വൃക്കരോഗമുള്ള ബ്ലാക്ക് ഫംഗസ് ബാധിതരിലാണ് ഈ മരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മാത്രം 20 രോഗബാധിതരുണ്ട്.

















