ന്യൂഡൽഹി: കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ലാക്ക് ഫംഗസ് ബാധിക്കാതിരിക്കാൻ മുന്നൊരുക്കുങ്ങൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലോക്സഭ മണ്ഡലമായ വാരണാസിയിലെ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. വൈറസ് നിരവധി പേരുടെ ജീവൻ എടുത്തുവെന്നും,കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുടുംബ അംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷൻ ദൗത്യം കൂട്ടായ ഉത്തരവാദിത്വമാണ്. ബ്ലാക്ക് ഫംഗസ് ഒരു വെല്ലുവിളിയായി മാറി.
കോവിഡിൽ നിന്നും രോഗമുക്തി നേടുന്നവരിലാണ് രോഗം ഏറെയും ബാധിക്കുന്നത്. അതിനാൽ ബ്ലാക്ക് ഫംഗസ് പടരാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മോദി പറഞ്ഞു.