ന്യൂഡൽഹി: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ചു മരിച്ചു. ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മെയ് എട്ടിനാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഓക്‌സിജൻ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു.
ഐ സി യുവിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. നിര്യാണത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരാത്ത സിങ് റാവത്ത് അനുശോചനം രേഖപ്പെടുത്തി.