ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു.കൊറോണ ബാധിതനായിരുന്നു. കുറച്ച് ദിവസങ്ങളായി ഇദ്ദേഹം ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.
ഹിമാലയ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം ഉൾക്കൊണ്ട സുന്ദർലാൽ ബഹുഗുണ ജീവിതം തന്നെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയായിരുന്നു.