കൊറോണ രണ്ടാം വരവിലും രാജ്യത്തെ ആളുകൾ മാസ്ക് ശെരിയായി ധരിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയത്തിന്റെ വെളിപ്പെടുത്തൽ.മാസ്ക് ധരിക്കുന്നവരിൽ 64 ശതമാനം ശെരിയായിട്ടല്ല മാസ്ക് ധരിക്കുന്നത് എന്നാണ് ആരോഗ്യ മന്ത്രലയം ജോയിൻ സെക്രട്ടറി ലവ് അഗർവാൾ പറയുന്നത്..
50 ശതമാനം ആളുകൾ ഇപ്പോഴും മാസ്ക് ധരിക്കുന്നില്ല എന്നാണ് പഠനം പറയുന്നത്. 20 ശതമാനം പേര് താടിയിലാണ് മാസ്ക് ധരിക്കുന്നത്.2 പേര് കഴുത്തിൽ ധരിക്കുന്നു. ഒരാൾ അകലം പാലിക്കുന്നില്ലെങ്കിൽ അയാൾക്ക് ഒരു മാസം കൊണ്ട് 406 പേർക്ക് വൈറസ് പകർത്താൻ കഴിയും എന്നാണ് പഠനം വെളിപ്പെടുത്തുന്നത്. സാമൂഹിക അകലവും മാസ്കും കൊറോണ വ്യാപനം തടയാൻ കഴിയുന്നതിൽ പ്രധനമാണ്.