ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. അതിനിടെ കോവിഡ് വൈറസ് പത്ത് മീറ്റർ വരെ സഞ്ചരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
കോവിഡ് പ്രതിരോധത്തിന് ഇരട്ട മാസ്കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിര്ദേശത്തിൽ പറയുന്നു.
കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്നും വരുന്ന സൂക്ഷ്മകണികകൾ പത്ത് മീറ്റർ വരെ സഞ്ചരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പിൽ പറയുന്നു.
അതിനാൽ വായുസഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ മാർഗ്ഗനിര്ദേശത്തിൽ പറയുന്നു. ജനലുകളും വാതിലുകളും തുറന്നിടണം.
കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്നും തുമുമ്പോഴോ ചുമയ്ക്കുമ്പോളോ പുറത്ത് വരുന്ന ജാലകണിക രണ്ടു മീറ്റർ വരെ സഞ്ചരിക്കും. എന്നാൽ സൂക്ഷ്മകണികളിലൂടെ പത്ത് മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് ഇപ്പോൾ കണ്ടെത്തി.
രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും നിന്നും രോഗം പകരും. കോവിഡിനെ പ്രതിരോധിക്കാൻ എൻ 95 മാസ്ക് ആണ് നല്ലതെന്നും നിർദേശത്തിൽ പറയുന്നു.