ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം ‘ആര്‍ആര്‍ആര്‍’. ചിത്രത്തിലെ ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. താരത്തിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്.
‘ഈ വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് നിങ്ങള്‍ക്ക് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കുക എന്നതാവും. കൊവിഡ് 19നെതിരെ നമ്മുടെ രാജ്യം യുദ്ധം ചെയ്യുകയാണ്. ആരോഗ്യരംഗവും കൊവിഡ് മുന്‍നിര പോരാളികളും കൊവിഡിനെതിരെ അക്ഷീണ പ്രയത്‌നം നടത്തുകയാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി, ജീവിതമാര്‍ഗം നഷ്ടപ്പെട്ടു. ഇത് ആഘോഷിക്കാനുള്ള സമയമല്ല. മറ്റുള്ളവരോട് സഹാനൂഭൂതി കാണിക്കാനുള്ള സമയമാണ്,’ എന്ന് ജൂനിയര്‍ എന്‍.ടി.ആര്‍ ട്വീറ്റ് ചെയ്തിരുന്നു.