മുംബൈ: മഹാരാഷ്ട്രയിൽ ആശങ്ക ഇരട്ടിയാക്കി ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചവരുടെ എണ്ണവും ഉയരുകയാണ്. ഇതുവരെ 90 പേർ മ്യൂക്കോമൈസോസിസ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.
ഒരു ആഴ്ച്ചയ്ക്ക് ഇടയിൽ മഹാരാഷ്ട്രയിൽ 200 -ൽ അധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരെ ചികില്സിക്കുന്നതിന് അടിയന്തരമായി മരുന്ന് ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നിലവിൽ മരുന്ന ക്ഷാമം നേരിടുന്നുണ്ട്. അടിയന്തരമായി 1.90 ലക്ഷം ആഫോടെറിസിൻ -ബി ഇൻജെക്ഷൻ ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ 1600 ഇൻജെക്ഷൻ മാത്രമാണ് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നേരിടുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് മഹാരാഷ്ട്ര.