ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,57,72,400 ആയി.
3874 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,87,122 ആയി ഉയർന്നു.
നിലവിൽ 31,29,878 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 18,70,09,792 പേർക്ക് വാക്‌സിൻ നൽകി. മഹാരാഷ്ട്രയിൽ ഇന്നലെ 34,031 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.